കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ക്കുവേണ്ടി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ്, ദ്വിദിന കമ്പ്യൂട്ടര്‍ സോഫ്ട്‌വെയര്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം വെള്ളയമ്പലത്തുള്ള സെന്റര്‍ ഫോര്‍ വാട്ടര്‍ എഡ്യൂക്കേഷന്‍ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ ജില്ലകളില്‍ നിന്നുള്ള 75 പ്രതിനിധികള്‍ പങ്കെടുത്തു.
