മാലിന്യ സംസ്കരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച് സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മ പദ്ധതി ജില്ലാ മിഷന്റെ ആദരം ഏറ്റുവാങ്ങി ഒരുമനയൂര്‍ ഗ്രാമ പഞ്ചായത്ത്. ഏറ്റവും കൂടുതല്‍ വാര്‍ഡുകളില്‍ നൂറ് ശതമാനം യൂസര്‍ ഫീ കളക്ഷന്‍ നടത്തിയ പഞ്ചായത്തായും മൂന്നുമാസത്തെ യൂസര്‍ ഫീ കളക്ഷന്‍ ഏറ്റവും കൂടുതല്‍ ലഭിച്ച പഞ്ചായത്തായുമാണ് ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്ക്കരണത്തില്‍ ജില്ലക്ക് തന്നെ മാതൃകയായത്.
ഒരുമനയൂര്‍ പഞ്ചായത്തില്‍ ഏപ്രില്‍, ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഏഴാം വാര്‍ഡും മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ രണ്ടാം വാര്‍ഡുമാണ് നൂറ് ശതമാനം യൂസര്‍ ഫീ കളക്ഷന്‍ നടത്തിയത്. മൂന്നുമാസത്തെ യൂസര്‍ ഫീ കളക്ഷന്‍ ഏറ്റവും കൂടുതല്‍ വാങ്ങിയ പഞ്ചായത്തായും ഒരുമനയൂര്‍ പഞ്ചായത്ത് തിളങ്ങി. 26 ഹരിത കര്‍മ്മ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ നിന്നും അജൈവ മാലിന്യ ശേഖരണം നടത്തുന്നത്.
പഞ്ചായത്ത് അംഗങ്ങളുടെയും ഹരിത കര്‍മ്മ സേനാംഗങ്ങളുടെയും കൂട്ടായ പ്രവര്‍ത്തന ഫലമായാണ് പുരസ്കാരം ലഭ്യമായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് പറഞ്ഞു. കലക്ട്രേറ്റ് അനക്സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജനില്‍ നിന്നും പഞ്ചായത്തംഗങ്ങള്‍ പുരസ്കാരം ഏറ്റുവാങ്ങി.