നിലമേല്‍ പഞ്ചായത്തിന്റെയും നിലമേല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ആയുഷ്മാന്‍ ഭവ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ആരോഗ്യമേള സംഘടിപ്പിച്ചു. ഉദ്ഘാടനം പഞ്ചായത്ത് ഓഫീസ് ഹാളില്‍ പ്രസിഡന്റ് ഷമീന പറമ്പില്‍ നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് നിയാസ് മാറ്റാപ്പള്ളി അധ്യക്ഷനായി.
ആരോഗ്യ പ്രവര്‍ത്തകരായ സുദീപ് ആനന്ദദാസ്, ഷീജ, പൂജ, സ്വാതി എന്നിവര്‍ ആരോഗ്യ ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ജീവിതശൈലി രോഗനിര്‍ണയ ക്ലിനിക്ക്, എ ബി എച്ച് എ ഐഡി രജിസ്ട്രേഷന്, ടെലി കണ്സള്ട്ടേഷന് എന്നിവയും സംഘടിപ്പിച്ചു.