തിരികെ സ്‌കൂളില്‍’ക്യാമ്പയിന്റെ പൂതക്കുളം ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം ഇന്ന് രാവിലെ 9:30ന് പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മിണിയമ്മ പൂതക്കുളം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കും. 18 വാര്‍ഡുകളില്‍ നിന്നായി 4417 കുടുംബശ്രീ പ്രവര്‍ത്തകരാണ് ക്യാമ്പയിന്റെ ഭാഗമായി തിരികെസ്‌കൂളുകളിലേക്ക് എത്തുക. ഡിസംബര്‍ 10 വരെയാണ് ക്യാമ്പയിന്‍.

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയകാല സാധ്യതകള്‍ക്കനുസൃതമായി നൂതനപദ്ധതികള്‍ ഏറ്റെടുക്കാന്‍ അയല്‍ക്കൂട്ടങ്ങളെ പ്രാപ്തമാക്കുന്നതിനുമാണ് ക്യാമ്പയിന്‍. അവധിദിവസങ്ങളില്‍ നടക്കുന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സ്മാര്‍ട്ട് ക്ലാസ്‌റൂമുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.