മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ചേലക്കര നിയോജക മണ്ഡലം സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തോന്നൂർക്കര എം.എസ്.എൻ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് അദ്ധ്യക്ഷനായിരുന്നു.

മുൻ എംഎൽഎ യു ആർ പ്രദീപ്, പ്രശസ്ത സംവിധായകനും കലാ-സാംസ്ക്കാരിക പ്രവർത്തകനുമായ എം ജി ശശി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ എം കെ പത്മജ, ഷെയ്ക്ക് അബ്ദുൾ ഖാദർ, വി തങ്കമ്മ, ഗിരിജ മേലേടത്ത്, കെ ജയരാജ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ എസ് നായർ, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ ആർ മായ, പി സാബിറ, മന്ത്രിയുടെ പ്രതിനിധി കെ കെ മുരളീധരൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ് ഷീബ എന്നിവർ സംസാരിച്ചു.
മന്ത്രി കെ രാധാകൃഷ്ണൻ ചെയർമാനും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ് ഷീബ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.
2023 ഡിസംബർ നാലിന് രാവിലെ 11 മണിക്ക് ചെറുതുരുത്തിയിലാണ് ചേലക്കര നിയോജക മണ്ഡലം നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്.