കോടശ്ശേരി, പരിയാരം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് കപ്പത്തോടിന് കുറുകെ കുറ്റിച്ചിറ പള്ളത്ത് നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണോദ്ഘടനം സനീഷ്കുമാര് ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു.
കാലപ്പഴക്കം ചെന്ന നിലവിലുള്ള പാലം പൊളിച്ച് നീക്കിയാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. 1.14 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണച്ചുമതല കേരള ലാന്‍ഡ് ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡിനാണ്. പരിയാരം പഞ്ചായത്തിലെ ആറാം വാര്‍ഡിനേയും, കോടശ്ശേരി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിനേയും തമ്മിലാണ് പാലം ബന്ധിപ്പിക്കുന്നത്.
ചടങ്ങില്‍ കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലില്‍, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി വി ആന്റണി, അഡ്വ. ലിജോ ജോണ്‍, പി പി പോളി, പരിയാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെസ്റ്റിന് താക്കോല്ക്കാരന്, പഞ്ചായത്തംഗങ്ങളായ ആശ രാകേഷ്, ആനി ജോയ്, എല്‍ഡിസി എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ഷാജി സി കെ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജസ്റ്റിന് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.