സര്‍ക്കാര്‍ ,എയ്ഡഡ് സ്കൂളുകളിലെ 1 മുതല്‍ 8 വരെ ക്ലാസ്സുകളിലെ ഒ.ബി.സി. വിഭാഗം വിദ്യാര്‍ഥികളില്‍ നിന്നും പിന്നാക്ക വിഭാഗ വികസന വകുപ്പ് ”കെടാവിളക്ക് സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് ‘ അപേക്ഷ ക്ഷണിച്ചു. പ്രതിവര്‍ഷം 1500 രൂപ വീതം സ്കോളര്‍ഷിപ്പ് അനുവദിക്കും . മുന്‍വര്‍ഷം വാര്‍ഷിക പരീക്ഷയില്‍ 90 ശതമാനവും, അതില്‍ കൂടുതല്‍ മാര്‍ക്കും, ഹാജര്‍ ഉള്ളവരും , 2.50 ലക്ഷം രൂപയില്‍ താഴെ വരുമാനവും ഉള്ളവരെയാണ് പദ്ധതിയില്‍ പരിഗണിക്കുക. വിദ്യാര്‍ഥികള്‍ സ്കൂളുകള്‍ മുഖേനെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി നവംബര്‍ 15. വിശദ വിവരങ്ങള്‍ www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ – എറണാകുളം മേഖലാ ഓഫീസ് – 0484 – 2983130.
