കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ (സീനിയർ ഗ്രൗണ്ട്) നടക്കുന്ന അണ്ടര്‍ 19 സീനിയര്‍ ബോയ്സ് ഫുട്ബോൾ കേരള ടീം ക്യാമ്പ് ഇന്ന്  സമാപിക്കും. ജമ്മു കാശ്മീരിലെ ശ്രീനഗറിൽ ഒക്ടോബർ 31 മുതൽ നവംബർ 4 വരെ നടക്കുന്ന ദേശീയ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരളാ ടീമിന് എ സി മൊയ്തീൻ എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ തുടങ്ങിയവര്‍ യാത്രയയപ്പ് നൽകി.

18 അംഗ ടീമാണ് ദേശീയ മത്സരത്തിന് പുറപ്പെടുന്നത്. ക്യാപ്റ്റൻ വികാസ് വിനു ( ഏറണാകുളം), വൈസ് ക്യാപ്റ്റൻ അമർ മുഹമ്മദ് (തൃശൂർ), സാവിയോൾ വർഗ്ഗീസ് (ഏറണാകുളം), റസീം എ ബി (കാസറഗോഡ്), നന്ദു രാജേഷ് (ഏറണാകുളം), റുവൈസ് എം ബി ( മലപ്പുറം), സംഗീത് ടി വി (മലപ്പുറം), മുഹമ്മദ് റാഷിദ് (തൃശ്ശൂർ), മുഹമ്മദ് അജ്നാസ് (വയനാട്), ഹർഷൻ റഹ്മാൻ (മലപ്പുറം), ലിസ്ബൻ ലിൻസു (തൃശ്ശൂർ), ഇബ്രാഹിം നാഫിൽ (കാസറഗോഡ്), മുഹമ്മദ് മാഹിൻ (ഏറണാകുളം), മുഹമ്മദ് അസീബ് (മലപ്പുറം), മുഹമ്മദ് അമീൻ (കാസറഗോഡ്), ആകാശ് കെ പി ( മലപ്പുറം), ഫാരിസ് അലി വി എസ് (ഏറണാകുളം), എം എൻ അഭിലാഷ് ( തിരുവനന്തപുരം). എന്നിവരാണ് ടീമംഗങ്ങൾ.

സ്കൂള്‍ ടീമിനോടൊപ്പം ശ്രീനേഷ് പി എം (തൃശ്ശൂർ) ടീം ഡി മിഷൻ, ബിനീഷ് നരിക്കുള (കണ്ണൂർ) ടീം മാനേജർ, ദിലീപ് പി (മലപ്പുറം) ടീം കോച്ച് തുടങ്ങിയവരും ഉണ്ടാകും.