സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തി. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും 4 പുതിയ പരാതികള്‍ കമ്മീഷന് സ്വീകരിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളെപറ്റിയും ആനുകൂല്യങ്ങള്‍ സംബന്ധിച്ചും കമ്മീഷന് ഇടപെടേണ്ട മേഖലകള്‍ ചര്‍ച്ച ചെയ്തു. വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതിനിധികള്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സിറ്റിങില്‍ അവതരിപ്പിച്ചു.
ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് എ.എ റഷീദ് പറഞ്ഞു. ജൈന വിഭാഗക്കാരുടെ ക്ഷേമത്തിനായി ഇടപെടല്‍ നടത്തും. ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി ബോധവല്‍ക്കരണ സെമിനാര്‍ നവംബര്‍ 30 ന് നടത്താന്‍ ന്യൂനപക്ഷ കമ്മീഷന് തീരുമാനിച്ചു. സെമിനാറിന്റെ സംഘാടക സമതി രൂപീകരിച്ചു.ചെയര്‍മാനായി പി.പി അബ്ദുള്‍ ഖാദറിനെയും കണ്‍വീനറായി ഫാദര്‍ വര്‍ഗ്ഗീസ് മണ്ട്രത്തിനെയും കോര്‍ഡിനേറ്ററായി ബി. പ്രശാന്തിനെയും തെരഞ്ഞെടുത്തു. ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് എ.എ റഷീദ്, അംഗങ്ങളായ എ. സൈഫുദീന്‍, പി.റോസ തുടങ്ങിയവര്‍ പങ്കെടുത്തു.