ചാലക്കുടിയില്‍ ഡിമെന്‍ഷ്യ സൗഹൃദ പദ്ധതിക്ക് തുടക്കമായി. കേരളത്തിലാദ്യമായി ഡിമെന്‍ഷ്യ സൗഹൃദ നഗരസഭയായി ചാലക്കുടിയെ പ്രഖ്യാപിക്കുന്ന സ്‌നേഹ സ്മൃതി പദ്ധതി ബെന്നി ബഹനാന്‍ എംപി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രായഭേദമന്യേ മറവിയെന്ന ഭയാനകമായ അവസ്ഥയിലേക്ക് മാറുന്നവരുടെ എണ്ണം ഏറെ വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍, ഇത്തരം അവസ്ഥയിലേക്ക് മാറിയ വ്യക്തികളെ ചേര്‍ത്ത് നിര്‍ത്താനും, സ്‌നേഹപൂര്‍വ്വമായ പരിചരണം നല്‍കാനും സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് എംപി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ചു.

പ്രായാധിക്യം വന്നവരില്‍ മാത്രമല്ല ചെറുപ്പക്കാരിലും വര്‍ദ്ധിച്ചു വരുന്ന ഡിമെന്‍ഷ്യ എന്ന അവസ്ഥ കുറച്ച് കൊണ്ടുവരാനും ഈ അവസ്ഥയില്‍ എത്തിയരെ പരിചരിക്കുന്നതിനാവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നതിനുമാണ് പദ്ധതി നടപ്പിലാക്കുന്നത്.

ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. സിനിമാ – സീരിയല്‍ താരം അംബികാ മോഹന്‍ മുഖ്യാതിഥിയായി.

സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ജിജി ജോണ്‍സന്‍, ജോര്‍ജ്ജ് തോമസ്, ദിപു ദിനേശ്, സൂസമ്മ ആന്റണി, സൂസി സുനില്‍, മുന്‍ ചെയര്‍മാന്‍
വി ഒ പൈലപ്പന്‍, ഷിബു വാലപ്പന്‍, സി എസ് സുരേഷ്, വാര്‍ഡ് കൗണ്‍സിലര്‍ നിത പോള്‍, സെക്രട്ടറി കെ ബി വിശ്വനാഥന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ബിന്ദു ലോനപ്പന്‍, കോ-ഓര്‍ഡിനേറ്റര്‍ ജോസ് കാവുങ്ങല്‍, പ്രോജക്ട് കണ്‍സള്‍ട്ടന്റ് പ്രസാദ് ഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.