ലക്ഷ്യ’ പദ്ധതി പ്രകാരം ലോകോത്തര നിലവാരമുള്ള ലേബര്‍ റൂമും അനുബന്ധ സജീകരണങ്ങളുടെ നിര്‍മാണവും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ അവസാന ഘട്ടത്തിലാണ് എന്ന് മന്ത്രി വീണ ജോര്‍ജ്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഇവിടം സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ജനങ്ങള്‍ക്കായി ലഭ്യമാക്കുന്ന മരുന്നുകളും ചികിത്സ സഹായങ്ങളും ജനങ്ങളിലേക്ക് എത്തുന്നു എന്ന് ഉറപ്പാക്കണം എന്ന നയത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍.

ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍തൂക്കം നല്‍കി സ്ഥലമേറ്റടുക്കല്‍ ഉള്‍പ്പടെ ഉള്ള നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാനും പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ആവശ്യമായ തസ്തികകള്‍ നിര്‍മിക്കും എന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു . രോഗികളോടും കൂട്ടിരിപ്പുകാരോടും മന്ത്രി ആശയവിനിമയം നടത്തി. പ്രശ്‌നങ്ങളും പരാതികളും തീര്‍പ്പാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങളും നല്‍കി.