ബാലാവകാശ വാരാഘോഷത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ശിശു ദിനത്തിൽ വനിതാ ശിശു വികസന വകുപ്പ്- ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി കടന്നമണ്ണ സർവീസ് സഹകരണ ബാങ്ക് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ ബാല സംരക്ഷണ സ്ഥാപനത്തിലെ കുട്ടികൾക്കായി ഫുട്‌ബോൾ ചാമ്പ്യൻഷിപ് കോഴിക്കോട്ടുപറമ്പ് കോപ്പ് അറീന ഫുട്‌ബോൾ ടർഫിൽ സംഘടിപ്പിച്ചു.

ബാല സംരക്ഷണ സ്ഥാപനങ്ങളായ മങ്കട യതീംഖാന, പി.എം.എസ്.എ കാട്ടിലങ്ങാടി, മദീനത്തുൽ ഉലൂം പുളിക്കൽ, ഗവ. ചിൽഡ്രൻസ് ഹോം,  ദാറുന്നജാത്ത് കരുവാരക്കുണ്ട് എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്ത ടൂർണമെന്റിൽ തവനൂർ ഗവ. ചിൽഡ്രൻസ് ഹോം  വിജയികളായി. മങ്കട യതീംഖാന റണ്ണറപ്പ് ആയി. മത്സര വിജയികൾ ചൈൽഡ് പ്രൊട്ടക്ഷൻ ടീമുമായി  സൗഹൃദ മത്സരം നടത്തി.

സമാപന സമ്മേളനം എ.ഡി.എം എൻ.എം മെഹറലി ഉദ്ഘാടനം ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി മെമ്പർ സി. ഹേമലത, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷാജിത ആറ്റാശ്ശേരി, കടന്നമണ്ണ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷൗക്കത്തലി, പ്രൊട്ടക്ഷൻ ഓഫീസർമാരായ എ.കെ മുഹമ്മദ് സാലിഹ്, ഫസൽ പുള്ളാട്ട്, പ്രൊബേഷൻ ഓഫീസർ പി. ഫവാസ്, ചൈൽഡ് ഹെൽപ്പ് ലൈൻ കോർഡിനേറ്റർ സി. ഫാരിസ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഉദ്യോഗസ്ഥർ, കാവൽ ആൻഡ് കാവൽ പ്ലസ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.