അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുവാനും സംസ്ഥാന സർക്കാർ നാളിതുവരെ ഈ പദ്ധതിയിൽ കൈവരിച്ച നേട്ടങ്ങൾ പൊതുസമൂഹത്തിൽ എത്തിക്കുവാനും IEC ഘടകത്തിൽ ഉൾപ്പെടുത്തി 30 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ ദൈർഘ്യമുള്ള പരസ്യചിത്രങ്ങൾ നിർമ്മിക്കുന്നു. ഇതിനായി യോഗ്യരായ സ്ഥാപനങ്ങൾ /വ്യക്തികളിൽ നിന്നുള്ള താല്പര്യപത്രം തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് ലഭ്യമാക്കേണ്ട അവസാന തീയതി 2024 ജനുവരി 5 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.
അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവും നല്ല ആശയം മികച്ച രീതിയിൽ ആവിഷ്കരിച്ച് തയ്യാറാക്കിയ സ്ക്രിപ്റ്റ്, നിർമ്മാണ ചെലവ് സംബന്ധിച്ച എസ്റ്റിമേറ്റ് എന്നിവ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം 2024 ജനുവരി 5ന് വൈകിട്ട് 5ന് മുൻപായി പ്രിൻസിപ്പൽ ഡയറക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ്, സ്വരാജ് ഭവൻ (നാലാം നില), നന്ദൻകോട് പി. ഓ., തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. അതിദാരിദ്ര്യ നിർമാർജന പദ്ധതി സംബന്ധിച്ച് വിശദാംശങ്ങൾ http://epip.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി സംസ്ഥാന സെല്ലുമായി ബന്ധപ്പെടാം.