ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഏഴാം ദിനമായ വ്യാഴാഴ്ച നാടന്‍ പാട്ടിന്റെ ആരവവമൊരുക്കി ‘സോള്‍ ഓഫ് ഫോക്കിന്റ് നാടന്‍ പട്ടുകള്‍. പ്രിഥ്വിരാജ് ചിത്രം കടുവയിലെ ഒരൊറ്റ ഗാനത്തിലൂടെ പ്രശസ്തനായ അതുല്‍ നറുകരയും സംഘവുമാണ് ബാന്‍ഡ് അംഗങ്ങള്‍. തനത് നാട്ടുവാദ്യങ്ങകള്, തനിമയാര്‍ന്ന നാട്ടുസംഗീതം, താള പെരുക്കങ്ങള്‍, ചടുലമായ ചുവടുകള്‍ , നാടന്‍ വേഷങ്ങള്‍ എന്നിവ ബേക്കലിന് സമ്മാനിച്ചത് ഊര്‍ജ്ജപ്രവാഹമായ സായാഹ്നം.
