കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽഅംശാദായം അടക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശികവരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് കാലപരിധിയില്ലാതെഅംശാദായ കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിന് ജനുവരി അഞ്ച് മുതൽ 31 വരെ സമയം അനുവദിച്ച് ഉത്തരവായി. കുടിശ്ശിക വരുത്തിയ ഓരോവർഷത്തിനും 10 രൂപ നിരക്കിൽ പിഴ ഈടാക്കും. 60 വയസ്സ് പൂർത്തിയാക്കിയ അംഗത്തിന് കുടിശ്ശിക അടക്കുന്നതിനുംഅംഗത്വം പുനഃസ്ഥാപിക്കുന്നതിനും അവസരം ഉണ്ടായിരിക്കില്ല.കുടിശ്ശിക അടയ്ക്കാൻ വരുന്ന അംഗങ്ങൾ ആധാർ കാർഡിന്റെപകർപ്പ് ഹാജരാക്കണം. ഫോൺ – 0471- 2729175
