തകഴി ഗ്രാമപഞ്ചായത്തിൽ നന്നാട്ടുവാലി പാലം – ആറ്റുതീരം റോഡ് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഹാർബർ എൻജിനീയറിംഗ് വകുപ്പിൻ്റെ മേൽനോട്ടത്തിലാണ് പാലം പണി പൂർത്തിയാക്കിയത്. തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 615 മീറ്റർ ദൈർഘ്യമുള്ള റോഡ് 55 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയത്.
തോമസ് കെ. തോമസ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാർ, വൈസ് പ്രസിഡൻ്റ് അംബികാ ഷിബു, ബ്ലോക്ക് പഞ്ചായത്തംഗം എസ്. ശ്രീജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പുഷ്പമ്മ ചെറിയാൻ, ജയചന്ദ്രൻ കലാങ്കേരി മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.