സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയും മേപ്പാടി ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന നവചേതന പദ്ധതിയുടെ ഭാഗമായി ഇന്‍സ്ട്രക്ടര്‍ പരിശീലനം നടത്തി. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ പട്ടികജാതി വിഭാഗക്കാർക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബി.നാസര്‍ അധ്യക്ഷനായ പരിപാടിയില്‍ വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി പാഠ പുസ്തക വിതരണം നിര്‍വ്വഹിച്ചു. ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ രാജു ഹെജമാടി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എന്‍.ബി. ബിജിത്ത്, സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ്, സാക്ഷരതാ മിഷന് മോണിറ്ററിംഗ് കോ-ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, സ്റ്റാഫ് പി.വി ജാഫര്‍, നോഡല്‍ പ്രേരക്മാരായ പി.വി. ഗിരിജ, ടി.ജി ഗിരിജ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.