സായുധസേന പതാകദിന നിധിയിലേക്ക് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അഞ്ചു ലക്ഷം രൂപ നല്‍കി. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജനറല്‍ മാനേജര്‍ (എച്ച്.ആര്‍) എ.കെ സുഭാഷ് സായുധസേന പതാകനിധിയുടെ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന് ചെക്ക് കൈമാറി.
വിമുക്ത ഭടന്മാര്‍, അവരുടെ വിധവകള്‍, മറ്റ് ആശ്രിതര്‍ എന്നിവരുടെ പുനരധിവാസത്തിനും മറ്റു ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് 2023ലെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സായുധ സേന പതാകദിന നിധിയിലേക്ക് നല്‍കിയ ഈ തുക വിനിയോഗിക്കുക.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്‍റെ സി.എസ്.ആര്‍ ഹെഡ് പി.എന്‍ സമ്പത്ത് കുമാര്‍ , എറണാകുളം ജില്ലാ സൈനികക്ഷേമ ഓഫീസര്‍ ലഫ്. കേണൽ വി.ജെ റീത്താമ്മ (റിട്ട.), വെല്‍ഫയര്‍ ഓര്‍ഗനൈസര്‍ ഷക്കീര്‍ ഓടക്കല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.