2019 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, അന്ധരും, ബധിരരുമായ വോട്ടര്‍മാരെയും പരസഹായം കൂടാതെ നടക്കുവാന്‍ കഴിയാത്തവിധത്തില്‍ അംഗവൈകല്യമുള്ള വികലാംഗരായ വോട്ടര്‍മാരെയും, തെരഞ്ഞെടുപ്പ് കമ്മീഷന് നേരിട്ട് ബൂത്തിലേക്കും തിരിച്ച് വീട്ടിലേക്കും എത്തിക്കുന്ന പദ്ധതി ആവിഷ്കരിച്ചു.പുതുതായി പ്രസിദ്ധപ്പെടുത്തുന്ന വോട്ടര്‍ പട്ടികയില്‍ ഇപ്രകാരം വികലാംഗരായ വോട്ടര്‍മാരുടെ പേര് അവരുടെ സമ്മതത്തോടുകൂടി പ്രത്യേകം അടയാളപ്പെടുത്തുവാനും പദ്ധതിയുണ്ട്. ഇത്തരത്തിലുള്ള വോട്ടര്‍മാര്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ സമീപിച്ച് തങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ അടയാളപ്പെടുത്തുവാനുള്ള സമ്മതം അറിയിക്കേണ്ടതാണ്.കൂടാതെ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ക്ക് അക്കാര്യം വോട്ടര്‍ പട്ടികയിലും തിരിച്ചറിയല്‍ കാര്‍ഡിലും രേഖപ്പെടുത്തുവാനുള്ള സൗകര്യവും ഇത്തവണ ഒരുക്കിയിട്ടുണ്ട്.
പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2019 മായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുവാനും, തെറ്റുതിരുത്തുവാനും ഇനിയും അവസരമുണ്ട്. 2019 ജനുവരി ഒന്നിന് 18 വയസ്സുതികയുന്ന ആര്‍ക്കും നവംബര്‍ 15 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. ഫോട്ടോ പതിച്ച തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുണ്ട് എന്നതുകൊണ്ട് മാത്രം, വോട്ടു ചെയ്യുവാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുള്ളവര്‍ ഉടനെതന്നെ ബന്ധപ്പെട്ട ബൂത്ത് ലെവല്‍ ഓഫീസറെ സമീപിച്ചോ തെരഞ്ഞെടുപ്പ് കമ്മീഷന്റെ nvsp.in എന്ന
വെബ്സൈറ്റ് സന്ദര്‍ശിച്ചോ തങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്. തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുണ്ടായിട്ടും വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍, കൂടാതെ തിരിച്ചറിയല്‍ കാര്‍ഡിലെ തെറ്റ് തിരുത്തുവാനുള്ളവര് ഉടനെതന്നെ രലീ.സലൃമഹമ.ഴീ്.ശി, ംംം.ി്ുെ.ശി എന്നീ വെബ്സൈറ്റുകളില്‍ ഉടനെതന്നെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് എന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കളക്ടര്‍ ഡി.ബാലമുരളി അറിയിച്ചു.കൂടാതെ വോട്ടര്‍മാരെ സഹായിക്കുന്നതിനായി എല്ലാ താലൂക്കോഫീസിലും ഓരോ ഹെല്‍പ്പ് ഡെസ്ക് തുറന്നിട്ടുണ്ട്.
ഹെല്‍പ്പ് ഡെസ്ക് ഫോണ്‍ നമ്പര്‍ : കലക്ടറേറ് 0491 2505160, ആലത്തൂര്‍: 04922224364, ചിറ്റൂര്‍ :04923224814, പാലക്കാട്: 0491 2505200, മണ്ണാര്‍ക്കാട് :04924226825, ഒറ്റപ്പാലം:04662249641, പട്ടാമ്പി:04662970001
