പെരുവെമ്പ് ഗ്രാമപഞ്ചായത്തിലെ പാലത്തുള്ളിക്കടവില് മത്സ്യക്കുഞ്ഞു നിക്ഷേപം പരിപാടിയുടെ ഉദ്ഘാടനം കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ. നിര്‍വഹിച്ചു. പുഴകളിലും മറ്റു ജലാശങ്ങളിലും ശോഷിച്ച് വരുന്ന ഉള്‍നാടന്‍ മത്സ്യ സമ്പത്ത് സംരക്ഷിക്കുക, പൊതുജനങ്ങള്‍ക്ക് മത്സ്യലഭ്യതയും മത്സ്യ തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷയും ഉറപ്പ് വരുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നല്ലയിനം വളര്‍ത്തു മത്സ്യകുഞ്ഞുങ്ങളെ പൊതുജലാശയങ്ങളില്‍ നിക്ഷേപിച്ച് മത്സ്യവകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പൊതു ജലാശയങ്ങളിലെ മത്സ്യക്കുഞ്ഞു നിക്ഷേപം. പെരുവെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ശശികല അധ്യക്ഷയായ പരിപാടിയില്‍ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബി.ലത, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം.രാജ്കുമാര്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ശിവരാമന് പെരുവെമ്പ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ഉണ്ണികൃഷ്ണന്, എം.പ്രിയ, പെരുവെമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ബാബു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സജി.എം.രാജേഷ്, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ബെന്നി വില്യം സംസാരിച്ചു.