ഒരു കാലത്ത് കേരളീയ സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെ അതേപടി ക്യാന്‍വാസില്‍ പകര്‍ത്തി കാഴ്ചക്കാര്‍ക്ക് കൗതുകമൊരുക്കി സമൂഹചിത്രരചന. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് അടൂര്‍ എസ്എന്‍ഡിപി യൂണിയന്‍ ഓഡിറ്റോറിയത്തിലാണ് കേരളത്തെ കാര്‍ന്നുതിന്ന ദുരാചാരങ്ങളെയും അതിനെതിരെ പോരാടിയ സമൂഹത്തെയും വരച്ചുകാട്ടിയിരിക്കുന്നത്. ചിത്രരചനയുടെ ഉദ്ഘാടനം ചിത്രം വരച്ച് ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി. തോമസ് നിര്‍വഹിച്ചു. ഒരിക്കല്‍ ക്ഷേത്രപ്രവേശനത്തിനായി രക്തമൊഴുക്കിയ ജനതയ്ക്ക് ഇന്ന് രക്തം മൂലം പ്രവേശനം നിഷേധിക്കപ്പെടുന്ന സമകാലികത നിറഞ്ഞ ചിത്രം ഏറെ ചിന്തിപ്പിക്കുന്നതായിരുന്നു. കൂടാതെ നവോത്ഥാന നായകരുടെ ചിത്രങ്ങളും പത്തനംതിട്ടയുടെ പൈതൃകമായ ആറ•ുള കണ്ണാടിയും, ആറ•ുള വള്ളംകളിയും ചിത്രരചനയ്ക്ക മാറ്റുകൂട്ടി. ആറ•ുള വാസ്തുവിദ്യ ഗുരുകുലത്തിലെ വിദ്യാാര്‍ത്ഥികളായ അനഘ, ബാലമുരളി, എം.എസ് ജയരാജ്, ചിത്രകലാകാര•ാരായ സുരേഷ് ഏനാത്ത് സന്തോഷ് നിലയ്ക്കല്‍, കെ ജി അനില്‍കുമാര്‍ എന്നിവരാണ് രചനയ്ക്ക് നേതൃത്വം നല്‍കിയത്.
