ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മാലിന്യം മിനി എം.സി.എഫുകളിലേക്ക് സുഗമമായി കൊണ്ടുവരുന്നതിനായുള്ള ട്രോളികളുടെ വിതരണോത്ഘാടനം കോട്ടയം ജില്ലയിലെ ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ 2024-2025 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4,51,000 രൂപ ചെലവിലാണ് ട്രോളികള്‍ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്തിലെ 22 വാര്‍ഡുകളിലായി 40 ഹരിത കര്‍മ്മസേനാംഗങ്ങള്‍ ആണ് ഉള്ളത്. ഓരോ വാര്‍ഡിനും ഓരോ ട്രോളികള്‍ വീതമാണ് വിതരണം ചെയ്തത്. നേരത്തെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തലച്ചുമടായാണ് മാലിന്യം കൊണ്ടുവന്നിരുന്നതെന്നും ട്രോളികള്‍ വിതരണം ചെയ്തതോടെ അതിനൊരു പരിഹാരമായെന്നും പ്രസിഡന്റ് പറഞ്ഞു.
ഓങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്റെ മിനി എം.സി.എഫില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് ടി.പി രജീഷ് അധ്യക്ഷനായി. വിവിധ സ്റ്റാര്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ പ്രിയാ പ്രശാന്ത്, ജലജാ ശശികുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗമായ കെ. അഭിജിത്ത് എന്നിവര്‍ പങ്കെടുത്തു.
![](https://prdlive.kerala.gov.in/wp-content/uploads/2025/02/_മ്മ-സേനാംഗങ്ങള്‍_ക്ക്-ട്രോളികള്‍_-വിതരണം-e1738928179450-65x65.jpg)