എസ്.വി.ഐ.എം.എസ്. യൂണിവേഴ്സിറ്റി നടത്തിയ വാർഷിക ഗോൾഡ് മെഡൽ ഉപന്യാസ മത്സരങ്ങളിൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് മികച്ച വിജയം. രാജ്യത്തെ എല്ലാ മെഡിക്കൽ കോളേജുകളിൽ നിന്നുമുള്ള നെഫ്രോളജി വിഭാഗത്തിലെ പിജി ഡോക്ടർമാർക്കായി സംഘടിപ്പിച്ച മത്സരത്തിലാണ് കേരളത്തിലെ ഡോക്ടർമാർ മികച്ച വിജയം നേടിയത്. പെരിട്ടോണിയൽ ഡയാലിസിസ് വിഷയത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. വി.ആർ. കൃഷ്ണകുമാർ ഒന്നാം സ്ഥാനവും ഡോ. എസ്. എൽ. ദേവിക മൂന്നാം സ്ഥാനവും നേടി. ജനറൽ വിഭാഗം ഉപന്യാസ മത്സരത്തിൽ കോട്ടയം മെഡിക്കൽ കോളേജിലെ ഡോ. ശ്രുതി ഹരിദാസ് രണ്ടാം സ്ഥാനം നേടി. നെഫ്രോളജി വിഷയത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോ. രചന വാര്യർ, ഡോ. റോസ് മേരി ടോം എന്നിവർ മൂന്നാം സ്ഥാനം നേടി. ദേശീയതലത്തിൽ നടന്ന മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിയ എല്ലാവരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.