* ലഭിച്ചത് 683 അപേക്ഷകൾ
വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിൽ നേരിട്ട് ദുരിത ബാധിതരായവർക്ക് മേപ്പാടി എം.എസ്.എ ഹാളിൽ അദാലത്ത് സംഘടിപ്പിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് 10, 11,12 വാർഡുകളിലെ ആളുകളാണ് അദാലത്തിൽ പങ്കെടുത്തത്.
ഉപജീവന ബത്ത, വീട്ടു വാടക, ആശ്രിതർക്കുള്ള ധനസഹായം, ഒന്നാംഘട്ട- രണ്ടാംഘട്ട ഗുണഭോക്ത്യ പട്ടിക, ചികിത്സാ ധനസഹായം, മൈക്രോപ്ലാൻ, മൃഗ സംരക്ഷണം, വിദ്യാഭ്യാസം, സിവിൽ സപ്ലൈസ്, കെ.എസ്.ഇ.ബി, ബാങ്ക് ലോൺ, കൃഷി നാശം, മറ്റ് ഇനങ്ങൾ എന്നീ വിഭാഗങ്ങളിലായി 683 അപേക്ഷകളാണ് അദാലത്തിൽ ലഭിച്ചത്.
ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, എ.ഡി.എം കെ.ദേവകി, സബ് കളക്ടർ മിസാൽ സാഗർ ഭരത്, വകുപ്പ്തല മേധാവികൾ, ഉദ്യോഗസ്ഥർ, എന്നിവർ അദാലത്തിൽ പങ്കെടുത്തു.