തദ്ദേശ വാര്‍ഡ് പുനര്‍വിഭജനവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡ് വിഭജനത്തിനെതിരെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിച്ചവര്‍ക്ക് മാര്‍ച്ച് ഏഴിന് നടത്താനിരുന്ന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ പബ്ലിക് ഹിയറിങ് മാര്‍ച്ച് 15ന്
രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യൂ.ഡി റെസ്‌റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പരാതികളും അഭിപ്രായങ്ങളും സമര്‍പ്പിച്ചവര്‍ ഹിയറിങ്ങില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.