പത്തനാപുരം- കോയമ്പത്തൂർ, പത്തനാപുരം- എറണാകുളം എ.സി. പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവീസ് ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിച്ചു. പത്തനാപുരം കെഎസ്ആർടിസി അങ്കണത്ത് നടന്ന പരിപാടിയിൽ പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി അധ്യക്ഷയായി. വിവിധ രാഷ്ട്രീയ- സാമൂഹിക പ്രവർത്തകർ പങ്കെടുത്തു.
