കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഇൻസ്പെയർ അവാർഡ്സ്-മനാക്-സംസ്ഥാനതല പ്രദർശനവും മത്സരവും ഏപ്രിൽ 25ന് കോഴിക്കോട് നടക്കാവ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ ഫോർ ഗേൾസിൽ നടക്കും. മൂന്ന് മേഖലകളിലായി നടത്തിയ ജില്ലാതല മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 31 വിദ്യാർഥികളാണ് സംസ്ഥാനതലത്തിൽ മത്സരിക്കുന്നത്. സംസ്ഥാനതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ ഏപ്രിൽ 25 രാവിലെ 9 ന് സ്കൂളിൽ റിപ്പോർട്ട് ചെയ്യണം.
