തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഏപ്രിൽ 26ന് രാവിലെ 10 മണിക്ക് വിവിധ തസ്തികകളിൽ അഭിമുഖം നടക്കും. അസോസിയേറ്റ് ബിസിനസ് മാനേജർ, മാനേജർ ട്രെയിനി, ടീം ലീഡർ, പ്രയോരിറ്റി പാർട്നേർസ്, ഫിനാൻഷ്യൽ കോൺസൽറ്റന്റ്സ്, ഇൻഷുറൻസ് അഡൈസർ, സെയിൽസ് ഓഫീസർ, മെക്കാനിക് തസ്തികകളിലാണ് അഭിമുഖം. എസ്.എസ്.എൽ.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിഗ്രി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്സ്. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം.
