ജൂൺ ഒന്നിന് നടത്തുന്ന ത്രിവത്സര എൽ.എൽ.ബി. കോഴ്സിലേയ്ക്കുളള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം.
മേൽ പറഞ്ഞ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭ്യമാകുന്ന ‘ത്രിവത്സര എൽ.എൽ.ബി 2025-Candidate Portal’ പേജിൽ ആപ്ലിക്കേഷൻ നമ്പറും, പാസ്വേർഡ് കൃത്യമായി നൽകിയതിനുശേഷം ‘Admit Card’ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് എടുക്കാം.
അപ്ലോഡ് ചെയ്ത ഓൺലൈൻ അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്. അവർക്ക് ഹോം പേജിലെ ‘Memo’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ അപേക്ഷയിലെ ന്യൂനതകളുടെ വിശദ വിവരങ്ങൾ കാണാവുന്നതാണ്. അത്തരം അപേക്ഷകർ ബന്ധപ്പെട്ട രേഖകൾ www.cee.kerala.gov.in ലൂടെ മേയ് 30ന് ഉച്ചയ്ക്ക് 2ന് മുമ്പ് അപ്ലോഡ് ചെയ്ത് അപാകതകൾ പരിഹരിച്ചാൽ അഡ്മിറ്റ് കാർഡ് ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2525300, 2332120, 2338487.