കോട്ടയം: വാസ്തുവിദ്യാ ഗുരുകുലം ആറന്മുള കേന്ദ്രത്തിൽ വിവിധ കോഴ്‌സുകളുടെ പുതിയ ബാച്ച് ആരംഭിക്കുന്നു. പാരമ്പര്യ വസ്തു ശാസ്ത്രത്തിൽ പി.ജി. ഡിപ്ലോമ (ഒരു വർഷം, യോഗ്യത – സിവിൽ/ആർക്കിടെക്ചർ എൻജിനീയററിങ് ബിരുദം), പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ കറസ്‌പോണ്ടൻസ് കോഴ്‌സ് ( ഒരു വർഷം, യോഗ്യത – അംഗീകൃത ബിരുദം/ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമ), പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്‌സ് ( നാലു മാസം, യോഗ്യത – ഐ.ടി.ഐ. സിവിൽ ഡ്രാഫ്റ്റ്‌സ്മാൻ, കെ.ജി.സി.ഇ. സിവിൽ എൻജിനീയറിങ്, ആർക്കിടെക്ചർ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ സിവിൽ ആൻഡ് കൺസ്ട്രക്ഷൻ എൻജിനീയറിങ്), ചുമർചിത്ര രചനയിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ( ഒരു വർഷം, യോഗ്യത – എസ്.എസ്.എൽ.സി.യും ചുമർ ചിത്രരചനയിൽ താൽപര്യവും). ജൂൺ 10നകം www.vasthuvidyagurukulam.com എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. വിശദ വിവരത്തിന് ഫോൺ: 0468 2319740, 9188089740,6238366848,
9605458857,9605046982,
