കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന ട്രാൻസ് വിമൻ നേരിടുന്ന പ്രശ്നങ്ങൾ – തുറന്നുപറച്ചിൽ 13ന് തിരുവനന്തപുരം തൈക്കാട് റസ്റ്റ്ഹൗസ് ഹാളിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന പബ്ലിക് ഹിയറിംഗ് വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ അധ്യക്ഷയാകും. അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, വി.ആർ. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടർ ഷാജി സുഗുണൻ തുടങ്ങിയവർ സംസാരിക്കും. റിസർച്ച് ഓഫീസർ എ.ആർ. അർച്ചന ചർച്ച നയിക്കും. മെമ്പർ സെക്രട്ടറി വൈ.ബി. ബീന സ്വാഗതവും പ്രൊജക്ട് ഓഫീസർ എൻ. ദിവ്യ നന്ദിയും പറയും.