2025-26 വർഷം സംസ്ഥാനത്ത് പ്ലസ് വൺ മുതൽ ഉയർന്ന ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പുകൾ ഇ-ഗ്രാന്റ് സൈറ്റ് മുഖേന അനുവദിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. അധ്യയന വർഷം ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന ചെലവുകൾക്കായുള്ള ലംപ്സം ഗ്രാന്റ്, സ്റ്റൈപന്റ് തുടങ്ങിയവയും മറ്റ് വിദ്യാഭ്യാസാനുകൂല്യവും ലഭിക്കുന്നതിനായി അർഹതപ്പെട്ട വിദ്യാർഥികൾ ഇ-ഗ്രാന്റ്സ് പോർട്ടൽ 3.0 പോർട്ടലിൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾ മുഖേന ജൂലൈ 25നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായോ/ ബന്ധപ്പെട്ട ജില്ലാ പ്രോജക്ട് ഓഫീസ്/ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസുമായോ ബന്ധപ്പെടാം. ഫോൺ: 0471 2304594, 2303229.