കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എൽ.ബി.എസ്. സെന്റർ  ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ Diploma in Logistics and Supply Chain Management,  Data Entry and Office Automation (English & Malayalam) എന്നീ കോഴ്‌സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്കു  അഡ്മിഷൻ തുടരുന്നു. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് Data Entry and Office Automation കോഴ്സിനും പ്ലസ്ടു യോഗ്യതയുള്ളവർക്ക് Diploma in Logistics and Supply Chain Management കോഴ്സിനും ചേരാം. ജൂലൈ 8 വരെ www.lbscentre.kerala.gov.in വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.