സംസ്ഥാന സർക്കാരിന്റെ റവന്യൂ വകുപ്പിന് കീഴിലുള്ള ദുരന്തനിവാരണ പരിശീലനകേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ (ILDM) നടത്തുന്ന ദുരന്തനിവാരണ എം.ബി.എയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 1, 6, 12 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. ബിരുദം ആണ് അടിസ്ഥാന യോഗ്യത. താൽപര്യമുള്ളവർ തിരുവനന്തപുരത്ത് പി ടി പി നഗറിൽ പ്രവർത്തിക്കുന്ന ഐ.എൽ.ഡി.എമ്മിൽ രാവിലെ 10 മണിയോടെ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.ildm.kerala.gov.in, ഇമെയിൽ: mbadmildm@gmail.com. ഫോൺ: 8547610005.