2025-ലെ എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികളിൽ എൻആർഐ സംവരണത്തിന് അർഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ജൂലൈ 31ന് പ്രസിദ്ധീകരിച്ച താത്കാലിക കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയിൽ മുഖേന ലഭിച്ച സാധുവായ പരാതികൾ പരിശോധിച്ച ശേഷമാണ് അന്തിമ എൻആർഐ കാറ്റഗറി ലിസ്റ്റ് തയ്യാറാക്കിയിട്ടുളളത്. വിദ്യാർത്ഥികൾക്ക് ‘KEAM 2025 – Portal’ ലെ ‘Category List’ എന്ന മെനു ക്ലിക്ക് ചെയ്ത് കാറ്റഗറി ലിസ്റ്റ് കാണാവുന്നതാണ്. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, 04712525300.
