സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി കേരളയിൽ ഒഴിവുള്ള ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷനിൽ നിയമനം നടത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന ക്ലാർക്ക് / സീനിയർ ക്ലാർക്ക് തസ്തികയിലുള്ള ജീവനക്കാരിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു.  അപേക്ഷകൾ വകുപ്പു മേലധികാരികളുടെ നിരാക്ഷേപ പത്രം സഹിതം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ നൽകണം.