ഇടുക്കി ഗവ. എൻജിനീയറിങ് കോളേജിൽ ബി.ടെക് റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആരംഭിക്കും. സർക്കാർ അംഗീകാരം, എ.ഐ.സി.ടി.ഇ അംഗീകാരം, കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി അഫിലിയേഷൻ എന്നിവ കോഴ്സിന് ലഭിച്ചു. 30 വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കും. ആഗസ്റ്റ് 14ന് തൃശ്ശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ സെൻട്രലൈസ്ഡ് സ്പോട്ട് അഡ്മിഷൻ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 7907810920, 0486 2233250.
