തിരുവനന്തപുരം സർക്കാർ നിയമ കലാലയത്തിൽ പഞ്ചവത്സര/ത്രിവത്സര എൽ.എൽ.ബി അഡ്മിഷന് ബ്ലൈൻഡ് ക്വാട്ടയിൽ ഓരോ സീറ്റ് വീതം ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കലാലയ ഓഫീസിൽ ആഗസ്റ്റ് 20 ന് ഉച്ചക്ക് 12.30 നുള്ളിൽ അഭിമുഖത്തിന് ഹാജരാകണം.