ജി.ഐ.എഫ്.ഡി ബാലരാമപുരം സെന്ററിന്റെ 2025-26 അദ്ധ്യയന വർഷത്തെ ഫാഷൻ ഡിസൈനിംഗ് & ഗാർമെന്റ് ടെക്‌നോളജി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 18ന് രാവിലെ തിരുവനന്തപുരം, കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ നടക്കും. രാവിലെ 9.30 മുതൽ 10.30 വരെയായിരിക്കും രജിസ്ട്രേഷൻ. പങ്കെടുക്കുന്നവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/gifd.