തിരുവനന്തപുരം റീജിനൽ കാൻസർ സെന്റർ നടത്തുന്ന രണ്ട് വർഷ പോസ്റ്റ് എം.എസ്‌സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്‌സ് കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1800/-രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 900/-രൂപയുമാണ്. ആഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 1 വരെ ഓൺലൈൻ വഴിയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാം. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. എം.എസ്.സി ഫിസ്‌ക്‌സ്/എം.എസ്.സി. ഇന്റഗ്രേറ്റഡ് ഫിസ്‌ക്‌സ് റഗുലർ ഡിഗ്രി കോഴ്‌സ് 50% മാർക്കോടെ പാസ്സായിരിക്കണം. അതത് സ്റ്റേറ്റ് കൗൺസിൽ പെർമെനന്റ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രവേശന പരീക്ഷ സെപ്റ്റംബർ 23 ന് തിരുവനന്തപുരത്ത്. ഫോൺ: 0471-2560361, 362, 363, 364.