തൃശ്ശൂർ ഗവൺമെൻറ് കോളേജ് ഓഫ് ഫൈൻ ആർട്‌സിലെ 2025-26 അധ്യയന വർഷത്തിലെ ബി.എഫ്.എ ആർട്ട് ഹിസ്റ്ററി & വിഷ്വൽ സ്റ്റഡീസ് കോഴ്‌സിൽ എസ്.സി വിഭാഗത്തിൽ 1, ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ 1 വീതം ഒഴിവുള്ള സീറ്റിലേക്ക് ആഗസ്റ്റ് 21 ന് രാവിലെ 11 ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. ബി.എഫ്.എ ആർട്ട് ഹിസ്റ്ററി & വിഷ്വൽ സ്റ്റഡീസ് പ്രവേശന പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മേൽ പറഞ്ഞ വിഭാഗങ്ങളിലെ അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുമായി എത്തിച്ചേരണം. ടി വിഭാഗത്തിലെ അപേക്ഷകർ ഇല്ലാത്തപക്ഷം മേൽ ഒഴിവ് ജനറൽ കാറ്റഗറിയായി പരിഗണിച്ച് അഡ്മിഷൻ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0487-2323060.
