കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ മക്കൾക്ക് 2024-25 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായം നൽകുന്നു. സർക്കാർ / എയ്ഡഡ് സ്കൂളിൽ കേരള സ്റ്റേറ്റ് സിലബസിൽ വിദ്യാഭ്യാസം നടത്തിയവരും പരീക്ഷ ആദ്യ അവസരത്തിൽ പാസായവരുമായ വിദ്യാർഥികൾ ആയിരിക്കണം. 2024-25 വർഷത്തെ എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 75 ഉം അതിൽ കൂടുതൽ പോയിന്റും എസ്.സി / എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് 70 പോയിന്റ് നേടിയവരും ഹയർസെക്കണ്ടറി / വി.എച്ച്.എസ്.സി അവസാന വർഷ പരീക്ഷയിൽ 85 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരും എസ്.സി / എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് 80 ശതമാനം നേടിയവരുമായ വിദ്യാർഥികൾക്ക് 30 വരെ ജില്ലാ ഓഫീസുകളിൽ അപേക്ഷിക്കാം. അപ്പീൽ അപേക്ഷകൾ സെപ്റ്റംബർ 15 വരെ തൃശൂർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷാ ഫോം www.agriworkersfund.org യിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2729175.