ഓണാഘോഷ സമാപന ഘോഷയാത്രയിൽ വ്യാവസായിക പരിശീലന വകുപ്പ് അവതരിപ്പിക്കുന്ന ഫ്ലോട്ടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട്  മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസിന്റെ വില പണമായിട്ടോ ഡിമാന്റ് ഡ്രാഫ്റ്റ് മുഖേനയോ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തിയ മുദ്ര വെച്ച ദർഘാസ് കവറുകൾ ഡയറക്ടർ, വ്യാവസായിക പരിശീലന വകുപ്പ്, തൊഴിൽ ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം.