ഗവ. പോളിടെക്നിക് കോളജ് നെടുമങ്ങാടിലെ 2025-26 അധ്യയന വർഷത്തെ ത്രിവത്സര/ ലാറ്ററൽ എൻട്രി ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 12ന് സ്പോട്ട് അഡ്മിഷൻ നടക്കും. രാവിലെ 9 മുതൽ 11 വരെയാണ് രജിസ്ട്രേഷൻ. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും ഇനിയും അപേക്ഷ സമർപ്പിക്കാത്തവർക്കും അന്നേ ദിവസം അപേക്ഷ സമർപ്പിച്ച് കൗൺസിലിങ്ങിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: www.polyadmission.org.