ചീരക്കുഴി മിച്ചഭൂമിയിലെ 50 കുടുംബങ്ങൾക്ക് പ്രയോജനകരമാകുന്ന കുടിവെള്ള പദ്ധതിക്ക് തുടക്കമായി. പദ്ധതി വിപുലീകരണത്തിന്റെ നിർമ്മാണോദ്ഘാടനം പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുരളീധരൻ നിർവഹിച്ചു. പഴയന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ വിനീത അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനിയർ അശോക് കുമാർ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. സൗഭാഗ്യവതി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.കെ. ലത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ. യശോദ, വി. ബേബി, എസ്. സുജ, ആർ. രാധ തുടങ്ങിയവർ പങ്കെടുത്തു.