എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്‌ട്രേഷന്‍ ക്യാമ്പ് സെപ്റ്റംബര്‍ 20 രാവിലെ 10 ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും.
മിനിമം യോഗ്യത പ്ലസ് ടു ആയിട്ടുള്ള 40 വയസ്സില്‍ താഴെ പ്രായമുള്ള ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, പാരാമെഡിക്കല്‍, മറ്റ് പ്രൊഫഷണല്‍ യോഗ്യതയുള്ള അമ്പലപ്പുഴ താലൂക്കിലെയും സമീപപ്രദേശങ്ങളിലേയും ഉദ്യോഗാര്‍ഥികൾക്ക് പങ്കെടുക്കാം.
യോഗ്യരായവര്‍ ബയോഡാറ്റ രജിസ്‌ട്രേഷന്‍ ഫീസായ 300 രൂപ ആധാര്‍ കാര്‍ഡ് , സര്‍ട്ടിഫിക്കറ്റുകൾ എന്നിവയുടെ പകര്‍പ്പുകളുമായി സെപ്റ്റംബര്‍ 20 ശനിയാഴ്ച രാവിലെ 10 മണിക്ക് ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം. ഫോൺ: 0477-2230624, 8304057735
