കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 540 കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തു. 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍ നിര്‍വഹിച്ചു.

പരിപാടിയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ രാധ പഴണിമല, ആര്‍. ശിവന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. മരുതന്‍, ടി.എന്‍. രമേശന്‍, ഷക്കീല അലി അക്ബര്‍, കെ. സൗദാമിനി, അസിസ്റ്റന്റ് സെക്രട്ടറി കെ. രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.