സാമൂഹ്യ നീതി വകുപ്പിന്റെ ഭിന്നശേഷിക്കാരെ സഹായിക്കുന്ന സംഘടനകള്‍ക്ക് അവാര്‍ഡ് നല്‍കുന്ന സഹചാരി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഗവണ്‍മെന്റ്, എയ്ഡഡ്, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പഠന കാര്യത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്നതും, വിദ്യാഭ്യാസ സ്ഥാപനത്തിന് പുറത്തും ഭിന്നശേഷിക്കാര്‍ക്കായി നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകളിലും മറ്റു പരിപാടികളിലും സഹായിക്കുന്നതുമായ എന്‍.എസ്.എസ് /എന്‍.സി.സി/എസ്.പി.സി യൂണിറ്റുകൾ, സന്നദ്ധ സംഘടനകള്‍, എന്‍.ജി.ഒ സാമൂഹ്യ പ്രവര്‍ത്തകര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നുമാണ് അപക്ഷ ക്ഷണിച്ചത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ ഹോസ്പിറ്റലിന് സമീപമുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍: 0477-2253870.
