ജില്ലാ ശിശുക്ഷേമസമിതി വനിത ശിശുവികസനവകുപ്പിൻ്റെ സഹകരണത്തോടെ ജില്ലയിലെ കൗമാരക്കാരായ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ശാസ്ത്ര, ചരിത്ര ശില്പശാല 27, 28 തീയതികളിൽ കൈതത്തിൽ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. മുൻ സിൻഡിക്കേറ്റ് അംഗവും കാലടി സംസ്കൃത സർവ്വകലാശാല പ്രൊഫസറുമായ ഡോ. ബിച്ചു എക്സ് മലയിൽ ശില്പശാല ഉദ്ഘാടനം ചെയ്യും.