തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പദ്ധതിയായ ആയുർ സാന്ത്വനം പദ്ധതിയിലേക്ക് തിരുവനന്തപുരം ജില്ലയിലെ 5 യൂണിറ്റുകളിലേക്കും 2025-26 സാമ്പത്തിക വർഷത്തിലേക്ക് എഗ്രിമെന്റ് വച്ച് ഒരു വർഷ കാലയളവിലേയ്ക്ക് അഞ്ച് (Maruthi Eeco Type) വാഹനം 30,000 രൂപയിൽ കവിയാതെ പ്രതിമാസ വാടകയ്ക്ക് നൽകാൻ താൽപര്യമുള്ള വാഹന ഉടമകളിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15 ഉച്ചയ്ക്ക് 12.30 വരെ. ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട വിലാസം: ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസ്, ഭാരതീയ ചികിത്സാ വകുപ്പ്, ആരോഗ്യഭവൻ, തിരുവനന്തപുരം-1. കൂടുതൽ വിവരങ്ങൾക്ക്: 0471-2320988.
